പെരുമ്പാവൂർ : ഭിന്നശേഷി കുട്ടികളുടെയും അംഗപരിമിതരുടെയും രക്ഷാകർത്തൃ സംഘടനയായ 'തണൽ പരിവാർ' സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം പി.വി. ശ്രീനിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

വീൽച്ചെയർ, കേൾവിസഹായി തുടങ്ങിയ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. സാമൂഹ്യ ക്ഷേമ പദ്ധതികൾ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിത നൗഷാദ് ഉദ്ഘാടനം ചെയ്തു.

തണൽ പരിവാർ സംസ്ഥാന പ്രസിഡന്റ് കെ.പി. അംബിക അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. നാസർ മുഖ്യപ്രഭാഷണം നടത്തി. തണൽ പരിവാർ സംസ്ഥാന ട്രഷറർ എം.ആർ. പ്രകാശ്, എം.ഇ. കബീർ, സ്മിത ഉണ്ണികൃഷ്ണൻ, നേജു വി.എ. എന്നിവർ പ്രസംഗിച്ചു.