പള്ളുരുത്തി : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക് സമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പള്ളുരുത്തി ഏരിയ കൺവെൻഷൻ സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ. പ്രേമകുമാർ അധ്യക്ഷത വഹിച്ചു.

നഗരസഭാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, എ.എക്സ്. ആന്റണി ഷീലൻ, കെ.പി. മണിലാൽ, കെ.പി. സോമൻ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി ബി.ജെ. ഫ്രാൻസിസ് (ചെയർ), കെ.പി. ശെൽവൻ (കൺ.) എന്നിവരെ തിരഞ്ഞെടുത്തു.