പറവൂർ : ജില്ലാ ഭരണകൂടത്തിന്റെയും ആലുവ, മട്ടാഞ്ചേരി യുവജന പരിശീലന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടുദിവസത്തെ സൗജന്യ വ്യക്തിത്വവികസന-കരിയർ ഗൈഡൻസ് ക്യാമ്പ് പുത്തൻവേലിക്കര വി.സി.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴിൽ സ്കൂൾ വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വവികസനം ലക്ഷ്യമാക്കിയാണിത്. പറവൂർ തഹസിൽദാർ ജഗ്ഗി പോൾ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.എ. ജയ മാത്യു, ഡോ. സുലൈഖ, പി.ടി.എ. പ്രസിഡന്റ് അനൂപ്കുമാർ, കെ.എസ്. സുമ എന്നിവർ സംസാരിച്ചു.