അങ്കമാലി : ഡൽഹിയിൽ നടന്ന ദേശീയ സ്കിൽ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച അങ്കമാലി സ്വദേശിനി ജോമോൾ ജോസഫിന് സ്വർണമെഡൽ ലഭിച്ചു. ലെതർ ഗാർമെന്റ് മേക്കിങ് വിഭാഗത്തിലാണിത്.

കിടങ്ങൂർ മോളത്ത് വീട്ടിൽ എം.കെ. ജോസഫിന്റെയും മിൽക്ക ജോസഫിന്റെയും മകളാണ്.

ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ ഗാർമെന്റ് ഡിസൈനിങ്ങിൽ മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയാണ്.