കൊച്ചി : ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോ. ഷബെൽ പി.വി.യുടെ നേതൃത്വത്തിൽ ഞായറാഴ്ച ഓർത്തോ-മർമ സ്പെഷ്യാലിറ്റി ക്ലിനിക് നടത്തും. നട്ടെല്ലുരോഗങ്ങൾ, നടുവേദന, കഴുത്തുവേദന, ഡിസ്കിന്റെ സ്ഥാനചലനം, മരവിപ്പ്, ആർത്രൈറ്റിസ്, തേയ്‌മാനങ്ങൾ മുതലായവയ്ക്ക്‌ സർജറിയില്ലാതെ ശാസ്ത്രീയ സിദ്ധചികിത്സയാണ് നൽകുന്നത്. എറണാകുളം സൗത്തിൽ പ്രവർത്തിക്കുന്ന ശാന്തിഗിരിയുടെ ആയുർവേദ ആശുപത്രിയിലാണ് വൈദ്യപരിശോധന നടക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് വൈദ്യപരിശോധന. ബുക്കിങ്ങിന്‌ ഫോൺ: 9074683560.