തൃപ്പൂണിത്തുറ : നടമേൽ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ വിത്തുകൾക്ക് വേണ്ടിയുള്ള ദൈവമാതാവിന്റെ ഓർമപ്പെരുന്നാൾ ശനിയാഴ്ച സമാപിക്കും.

രാവിലെ 6.45-ന് കുർബാനയ്ക്ക് ഫാ. സ്ലീബ കളരിക്കൽ കാർമികത്വം വഹിക്കും. 8.15-ന് മൂന്നാംമണി നമസ്കാരം. 8.45-ന് യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന നടക്കും. വിശുദ്ധ സൂനോറോ വണക്കം. തുടർന്ന് ആശീർവാദത്തോടെ പെരുന്നാൾ സമാപിക്കും.