നാലുപേരുടെ സ്ഥലം നിലമായതിനാലും പ്രശ്നപരിഹാരത്തിന് സർക്കാർ കനിയണം. എട്ടുകൊല്ലത്തോളം മുടങ്ങിക്കിടന്ന പാലംപണി 2020 മാർച്ചിലാണ് പുനരാരംഭിച്ചത്. കോവിഡും ലോക്ഡൗണും മഴയും വെള്ളപ്പൊക്കവുമെല്ലാം പാലംപണിക്ക് വിഘാതമായി. പുഴയ്ക്ക് കുറുകെ 115 മീറ്റർ നീളത്തിൽ 7.5 മീറ്റർ വീതിയിൽ രൂപകല്പന ചെയ്ത പാലത്തിന് ഇരുവശത്തും ഒന്നര മീറ്റർ വീതം വീതിയുള്ള നടപ്പാതയുമുണ്ടാകും. മാർച്ച് അവസാനത്തോടെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. തർക്കങ്ങൾ പരിഹരിച്ച് നിലംനികത്തി അപ്രോച്ച് റോഡ് നിർമിക്കാനായില്ലെങ്കിൽ കറുകപ്പിള്ളിയിൽ പാലം കരതൊടില്ല. കോരങ്കടവ് ഭാഗത്ത് 70 മീറ്ററോളം നീളത്തിൽ റോഡ് നിർമിക്കാനുള്ള സ്ഥലം ഏറ്റെടുത്ത് കരാറുകാരന് വിട്ടുകൊടുത്തു. ഇവിടെ പണിയും ആരംഭിച്ചു. എന്നാൽ, കറുകപ്പിള്ളി ഭാഗത്ത് 150 മീറ്ററോളം നീളത്തിൽ 16 മീറ്റർ വീതിയിൽ റോഡ് നിർമിക്കണം. ഇതിനുള്ള കുറെയേറെ സ്ഥലം വിലകൊടുത്ത് ഏറ്റെടുത്തിട്ടുമുണ്ട്. ശേഷിക്കുന്ന ഭാഗത്താണ് തർക്കം.

പുതു യാത്രാമാർഗം

രാമമംഗലം പഞ്ചായത്തിലെ കോരങ്കടവിനെ പൂത്തൃക്ക പഞ്ചായത്തിലെ വിദൂര ഉൾനാടൻ ഗ്രാമമായ കറുകപ്പിള്ളിയുമായി ബന്ധിപ്പിക്കുന്നതാണ് കോരങ്കടവ് പാലം. പാലത്തിനുവേണ്ടി കോരങ്കടവ്, കറുകപ്പിള്ളി ഗ്രാമവാസികൾ ചേർന്ന് കർമസമിതി രൂപവത്കരിച്ച് ശ്രമം തുടങ്ങിയത് ഏറെ കൊല്ലങ്ങൾ മുമ്പാണ്.

ദേശീയപാതയിലേക്ക്‌ എളുപ്പമെത്താം

പാലം വരുന്നതോടെ കോരങ്കടവിൽ നിന്നും മൂന്ന് കിലോമീറ്റർ യാത്രചെയ്താൽ ദേശീയപാതയിലെ കടമറ്റം നമ്പ്യാരുപടിയിലെത്താമെന്ന് കർമസമിതി ചെയർമാൻ സി.കെ. തോമസും കൺവീനർ വി.വി. ഏലിയാസും പറയുന്നു. രാമമംഗലം ഭാഗത്തു നിന്നുള്ള യാത്രക്കാർ ഇപ്പോൾ രാമമംഗലം പാലം കടന്നായാലും പെരുവംമൂഴി പാലം കടന്നായാലും പത്ത് കിലോമീറ്റർ സഞ്ചരിച്ചാണ് കോലഞ്ചേരിയിലെത്തുന്നത്. ഇതിന് പരിഹാരമായാണ് കോരങ്കടവ്-കറുകപ്പിള്ളി പാലം എന്ന ആശയംതന്നെ രൂപപ്പെട്ടത്. 2010 ഡിസംബർ 13-നാണ് പാലത്തിന് തറക്കല്ലിട്ടത്. 2012-ൽ പുഴയിലെ അഞ്ചു കാലുകൾ മാത്രം പൂർത്തിയായ സമയത്ത് പാലംപണി സ്തംഭിച്ചു. പിന്നീട് പുതുക്കിയ നിരക്ക് പ്രകാരം എസ്റ്റിമേറ്റെടുത്ത് 14.3 കോടി രൂപ അനുവദിച്ചതിനെത്തുടർന്ന് വീണ്ടും ടെൻഡർ വിളിച്ചാണ് പാലംപണി പുനരാരംഭിച്ചത്.

കടത്തും നിലച്ചു

കോരങ്കടവിൽ പാലംപണി തുടങ്ങി ഏറെ വൈകാതെ കടത്ത് നിലച്ചത് ഇരുകരക്കാരെയും ദുരിതത്തിലാഴ്ത്തി. രണ്ട് പഞ്ചായത്തുകൾ ചേർന്ന് ഏർപ്പെടുത്തിയിരുന്ന കടത്ത് നിലച്ചിട്ട് പതിനൊന്ന് വർഷത്തിലേറെയായി. ഇരുകരക്കാർക്കും ഇപ്പോൾ മറുകരപറ്റാൻ മാർഗമില്ല.കെ.കെ.വിശ്വനാഥൻ പിറവം

: രാമമംഗലത്തെ കിഴുമുറിക്കടവ് പാലംപോലെ കോരങ്കടവ് പാലവും കരതൊടാതെ നിന്നുപോകുമോ..? കോരങ്കടവ് പാലത്തിന്റെ കറുകപ്പിള്ളി ഭാഗത്തേക്കുള്ള റോഡ് നിർമിക്കുന്നതിന് നിലംനികത്താൻ അനുമതി ഇനിയും കിട്ടിയിട്ടില്ല. ഇതാണ് ആശങ്കയുണ്ടാക്കുന്നത്. പിറവം, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ രാമമംഗലം- പൂത്തൃക്ക പഞ്ചായത്തുകളിലൂടെ ബന്ധിപ്പിക്കുന്ന പാലമാണ് കോരങ്കടവ് പാലം.

പാലം തീർന്നാലും റോഡ് തീരാനിടയില്ല

കോരങ്കടവ് പാലത്തിന് രാമമംഗലം ഭാഗത്തേക്കുള്ള റോഡിനുള്ള സ്ഥലം ലഭ്യമാണെങ്കിലും കറുകപ്പിള്ളിയിലെ തർക്കങ്ങളും നിയമപ്രശ്നങ്ങളും തീരുന്നില്ല. പാലത്തിനോട് ചേർന്നുകിടക്കുന്ന രണ്ടര സെന്റ് സ്ഥലത്തെ സംബന്ധിച്ച് വ്യക്തിയുമായുള്ള തർക്കവും തുടരുകയാണ്. മറ്റ്