പറവൂർ : വെസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് അംഗങ്ങളുടെ മക്കളിൽ 2020-21 അധ്യയന വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു (സ്റ്റേറ്റ് ആൻഡ് സി.ബി.എസ്.ഇ.) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ പുരസ്‌കാരം നൽകി ആദരിക്കുന്നു. വിദ്യാർഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് പകർപ്പും സഹിതം 20-നു വൈകീട്ട് അഞ്ചിനുമുമ്പ് ബാങ്കിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം ബാങ്കിൽനിന്ന് ലഭിക്കുമെന്ന് പ്രസിഡന്റ് എം.ജെ. രാജു അറിയിച്ചു.