വരാപ്പുഴ : 18 വയസ്സ് തികഞ്ഞ മുഴുവൻപേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയ പഞ്ചായത്തുകളിലൊന്നായി വരാപ്പുഴ. 60 കഴിഞ്ഞ എല്ലാവർക്കും ഇവിടെ രണ്ടു ഡോസ് വാക്സിൻ പൂർത്തിയാക്കിയിരുന്നു. ആദ്യ ഡോസ് സമ്പൂർണ വാക്സിനേഷൻ പൂർത്തിയായതിനെ തുടർന്ന് ചേർന്ന അവലോകന യോഗം പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ടി.പി. പോളി, മെഡിക്കൽ ഓഫീസർ ഡോ. അപ്പു സിറിയക്ക്, പഞ്ചായത്തംഗങ്ങളായ ജോൺസൺ പുനത്തിൽ, സി.വി. ജിജി, ജാൻസി ടോമി, വിജു ചുള്ളിക്കാട്ട്, അമ്പിളി സജീവൻ, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്തിലെ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ നൽകാനായതായി പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് പറഞ്ഞു.