മട്ടാഞ്ചേരി : ഫോർട്ടുകൊച്ചിയിലെ സ്വീവേജ് പദ്ധതി ജനരോഷം മറികടന്ന് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് കൊച്ചി നിയോജകമണ്ഡലം കമ്മിറ്റി. മുൻ ധാരണകൾ കാറ്റിപ്പറത്തിയാണ് പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് പി.എസ്. ആഷിക്കും, സെക്രട്ടറി എച്ച്. അബ്ദുൾ ജബ്ബാറും ആരോപിച്ചു. സാധാരണക്കാരുടെ വാസകേന്ദ്രങ്ങളും, ആശുപത്രിയും, സ്‌കൂളും സ്ഥിതിചെയ്യുന്ന സ്ഥലത്ത് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ഇവർ ആരോപിച്ചു. പദ്ധതി ഈ സ്ഥലത്ത് നിന്ന് മാറ്റുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും ഇവർ അറിയിച്ചു. ബുധനാഴ്ച പദ്ധതി പ്രദേശത്തേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും.