കൊച്ചി : കേന്ദ്രസർക്കാർ സ്ഥാപനമായ സി.ഐ.പി.ഇ.ടി. കൊച്ചിയിൽ എസ്.സി./ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു.

കോഴ്‌സ്: മെഷീൻ ഓപ്പറേറ്റർ പ്ലാസ്റ്റിക്സ് പ്രോസസിങ്. യോഗ്യത: എസ്.എസ്.എൽ.സി., പ്ലസ്ടു, ഐ.ടി.ഐ./ഡിപ്ലോമ. 18 വയസ്സ് പൂർത്തിയായിരിക്കണം. സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.

താത്‌പര്യമുള്ള 18 വയസ്സു തികഞ്ഞവർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി വെള്ളിഴാഴ്ച 10-ന് നേരിട്ടെത്തണം. ഫോൺ: 9048086063, 9567310536.