മൂവാറ്റുപുഴ : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ മൂവാറ്റുപുഴ, കോതമംഗലം ജില്ലാ സമിതികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ജില്ലാ ട്രഷറിക്കു മുന്നിൽ ധർണ നടത്തി.

സംസ്ഥാന ട്രഷറർ അജി കുര്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് അബ്രഹാം അധ്യക്ഷത വഹിച്ചു. എയ്ഡഡ് മേഖലയിലെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്പാർക്ക് സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുക, ജീവനക്കാർക്ക് പരിശീലനം നൽകുക, ജില്ലകളിൽ സ്പാർക്ക് പരാതി പരിഹാര സെല്ലുകൾ രൂപവത്കരിക്കുക, എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം പിൻവലിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

കോതമംഗലം ജില്ലാ പ്രസിഡന്റ് ജോസ് വി.ജെ., മൂവാറ്റുപുഴ ജില്ലാ സെക്രട്ടറി ബിനു പി.എം., മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ്‌. സുരേഷ്, ജോണി ടി.കെ., എൽദോസ് ബേബി, സജു കെ.പി., ജാഫി എം. എൽദോ, റെജി, സ്മിത ഈശ്വർ, സുഭാഷ് കടക്കോട്, ഷൈനി ജോൺ, ആനി അബ്രഹാം എന്നിവർ സംസാരിച്ചു.