അങ്കമാലി : സി.പി.എം. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ അങ്കമാലിയിൽ തുടങ്ങി. നായത്തോട് സൗത്ത് ബ്രാഞ്ച് സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. പി.വി. ഏല്യാസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി അംഗം പി.വി. പൗലോസ് പതാക ഉയർത്തി. പി.ആർ. രജീഷ് രക്തസാക്ഷി പ്രമേയവും പി.സി. ഗിരീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വത്സല ഹരിദാസ്, ജിജോ ഗർവാസിസ്, പി.എ. അനീഷ്, ബ്രാഞ്ച് സെക്രട്ടറി ടി.വൈ. ഏല്യാസ്, ജിംസ് ഏല്യാസ്, വി.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.