കൂത്താട്ടുകുളം : ആറൂർ ഗവ. ഹൈസ്കൂളിൽ രണ്ടുകോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കുന്ന മന്ദിരസമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആറൂർ സ്കൂളിൽ നടന്ന ചടങ്ങിൽ ശിലാസ്ഥാപന ഫലകം മാത്യു കുഴൽനാടൻ എം.എൽ.എ. അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായി.

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്്‌ അലീസ് ഷാജു, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ, ജിബി സാബു, എൻ.കെ. ഗോപി, എൻ.കെ. ജോസ്, ഷിബി കുര്യാക്കോസ്, കെ.പി. ബിനു, പ്രധാന അധ്യാപിക കെ.വി. ഫാത്തിമ, കെ.എസ്. ബിജോയ് എന്നിവർ സംസാരിച്ചു.

കോതമംഗലം : നെല്ലിക്കുഴി, പിണവൂർക്കുടി സർക്കാർ ഹൈസ്കൂളുകളിൽ നാലുകോടി രൂപയുടെ നബാർഡ് ഫണ്ട് ഉപയോഗിച്ച് പണിയുന്ന പുതിയ മന്ദിരങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ. ശിലാഫലക അനാച്ഛാദനം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.കെ. ദാനി, റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ജനപ്രതിനിധികളായ കെ.കെ. ഗോപി, എം.എ. മുഹമ്മദ്, എൻ.ബി. ജമാൽ, ഷാഹിദ ഷംസുദീൻ, നൂർജമോൾ ഷാജി, ഷഹാന അനസ്, കെ.എ. സിബി, ബിനേഷ് നാരായണൻ, മേരി കുര്യാക്കോസ്, ഡി.ഇ.ഒ കെ. ലത, സ്‌കൂൾ ഹെഡ്മാസ്റ്റർ ഗഫൂർ എൻ., ഹെഡ്മിസ്ട്രസ്‌ പി.കെ. ശ്രീജ, പി.കെ. ബിജു, ആനന്ദവല്ലി ശ്രീധരൻ എന്നിവർ പങ്കെടുത്തു.

മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിനായി രണ്ടു കോടി രൂപ വീതമാണ് രണ്ട് സ്കൂളുകൾക്കും അനുവദിച്ചിട്ടുള്ളത്.