കൊച്ചി : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബി.ഐ.എസ്.) ആഭിമുഖ്യത്തിൽ വിശ്വമാനകദിനം ആചരിച്ചു. ഓൺലൈൻ വീഡിയോ കോൺഫറൻസ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിലവാര രൂപവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യവസായ മേഖലകൾ, ഉപഭോക്താക്കൾ എന്നിവരിൽ അവബോധം വളർത്തുകയാണ് വിശ്വമാനക ദിനാചരണത്തിന്റെ ലക്ഷ്യം.

സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ കെൽട്രോൺ കോംപ്ലക്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കൃഷ്ണകുമാർ സംസാരിച്ചു.

അനെർട് ടെക്‌നിക്കൽ സപ്പോർട്ട് ടീം അംഗം ശിവരാമകൃഷ്ണൻ, എസ്. റിനോ ജോൺ, ബി.ഐ.എസ്. കേരള ഓഫീസ് മേധാവി പി. രാജീവ്, ടി.ആർ. ജൂനിത, എം. റെമിത് സുരേഷ് എന്നിവർ സംസാരിച്ചു.

വ്യാവസായിക മേഖലകളിൽ നിന്നും വിദഗ്ധർ, സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേരളത്തിലെ ബി.ഐ.എസ് സർട്ടിഫിക്കേഷൻ നേടിയ ഉത്പാദകർ, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 110 പ്രതിനിധികൾ പങ്കെടുത്തു.