കൊച്ചി : ചാവറ കൾച്ചറൽ സെന്ററിൽ നെടുമുടി വേണുവിന് ആദരമേകി ത്രിദിന നെടുമുടി വേണു ഫിലിം ഫെസ്റ്റിവൽ തുടങ്ങി. സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. ഭരതന്റെയും കെ.ജി. ജോർജിന്റെയും മോഹന്റെയും പത്മരാജന്റെയും സിനിമകളിലെ മോഹിപ്പിക്കുന്ന അഭിനയ സാന്നിദ്ധ്യമായിരുന്ന നെടുമുടി വേണു ഓൾ ജനറേഷൻ ആക്ടർ ആയിരുന്നുവെന്ന് ലാൽജോസ് പറഞ്ഞു. സംവിധായകൻ മോഹൻ സ്മൃതിദീപം തെളിച്ചു. ജോൺ പോൾ, ആർട്ടിസ്റ്റ് ടി. കലാധരൻ, ഡൊമിനിക് പ്രസന്റേഷൻ, സി.ജി. രാജഗോപാൽ, ഫാ. തോമസ് പുതുശ്ശേരി, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഫാ. അനിൽ ഫിലിപ്പ് എന്നിവർ പ്രണാമം അർപ്പിച്ചു. കാവാലം നാരായണപ്പണിക്കർ രചിച്ച് നെടുമുടി വേണു ആലപിച്ച ‘ആലായാൽ തറവേണം...’ എന്ന ഗാനം ടി.പി. വിവേക് ആലപിച്ചു. തുടർന്ന് നെടുമുടി അഭിനയിച്ച ‘വിടപറയും മുൻപേ’ എന്ന സിനിമ പ്രദർശിപ്പിച്ചു.