ചോറ്റാനിക്കര : പാർട്ടി ഓഫിസിൽ വരാൻ ഭയമാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അംഗം ലോക്കൽ സെക്രട്ടറിയെ അറിയിച്ചതായി ആരോപിച്ച് സി.പി.ഐ. പ്രതിഷേധിച്ചു. സി.പി.ഐ. പ്രതിനിധിയായ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം നാരായണനെതിരേ സി.പി.ഐ. ചോറ്റാനിക്കര ലോക്കൽ കമ്മിറ്റിയാണ് പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചത്.

സി.പി.ഐ. ലോക്കൽ സെക്രട്ടറി ഇ.ആർ. വിജയകുമാർ, കമ്മിറ്റി അംഗങ്ങളായ കെ.ഡി. സലിം കുമാർ, സനൂപ്കുമാർ, കെ.കെ. തങ്കപ്പൻ, മഹിളാ സംഘം സെക്രട്ടറി ഡെൽസി ജേക്കബ്, എ.ഐ.ടി. യു.സി. പ്രസിഡൻറ്്‌ ഷിജി എബ്രഹാം, സെക്രട്ടറി എം.പി. ബാലകൃഷ്ണൻ, ലിജോ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.