കൊച്ചി : മഹാരാജാസ് കോളേജിലെ 2016-ന് ശേഷമുള്ള രണ്ട് ഗവേണിങ് കൗൺസിലിന്റെ കാലഘട്ടത്തിലെ മുഴുവൻ ക്രയവിക്രയങ്ങളും അന്വേഷിക്കണമെന്ന് കെ.എസ്.യു. ഇടതുപക്ഷ അധ്യാപക സംഘടനയുമായുള്ള പടലപ്പിണക്കമാണ് മരംമുറി വിവാദത്തിൽ സമരം നടത്താൻ എസ്.എഫ്.ഐ.യെ പ്രേരിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. മണ്ണുകടത്തും മഹാരാജാസ് ഹോസ്റ്റലിലെ സോളാർ പാനൽ ഉൾപ്പെടെ മോഷണംപോയ സംഭവവും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണം.

പി.ടി.എ. ഫണ്ടിൽനിന്ന്‌ കോളേജ്, വിവിധ ആവശ്യങ്ങൾക്കായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങൾ സർക്കാർ ഓഡിറ്റ് ചെയ്യണം. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.