അങ്കമാലി : കേരള കർഷകസംഘം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങൾ റദ്ദ്‌ ചെയ്യുക, കേന്ദ്ര സഹമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും കർഷക പ്രക്ഷോഭകർക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ചുമായിരുന്നു സമരം.

ഏരിയ സെക്രട്ടറി ജീമോൻ കുര്യൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗോപി അധ്യക്ഷനായി. ഐ.പി. പയസ്, പി.പി. എൽദോ, എം.ജെ. ബേബി എന്നിവർ സംസാരിച്ചു.