കൊച്ചി : പെട്രോളിയം ഉത്പന്നങ്ങളിൽ നികുതി ഭീകരതയാണ് ഭരണകൂടം അടിച്ചേൽപ്പിക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി. നരേന്ദ്ര മോദി - പിണറായി കൂട്ടുകെട്ടാണ് കേരളത്തിൽ ഈ ഭീകരതയ്ക്ക് നേതൃത്വം നൽകുന്നത്. പെട്രോളിനു പുറമെ ഡീസലിനും സെഞ്ചുറി അടിക്കുകയാണ്. അതിഭീമമായ നികുതി ചുമത്തി സാധാരണക്കാരന്റെ ജീവിതം ഭരണകൂടങ്ങൾ പ്രതിസന്ധിയിലാക്കുകയാണെന്നും ജി.എസ്.ടി.യിൽ പെട്രോളിയത്തെ ഉൾപ്പെടുത്താത്തത്‌ കുറ്റകരമായ അനാസ്ഥയാണെന്നും ഹൈബി ചൂണ്ടിക്കാട്ടി.

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനാഘോഷം 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്ത്‌ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദർബാർ ഹാൾ ഗ്രൗണ്ടിനു സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിലാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ഇന്ധനം സൗജന്യമായി വിതരണം ചെയ്തത്. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, ഡൊമിനിക്‌ പ്രസന്റേഷൻ, അബ്ദുൾ മുത്തലിബ്, വി.പി. സജീന്ദ്രൻ, ടോണി ചമ്മണി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.പ്രതിഷേധത്തിന് എണ്ണ പകർന്ന്...