കൊച്ചി : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജലജീവൻ മിഷന്റെ ഭാഗമായി എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 139 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. 20,460 കുടുംബങ്ങൾക്ക് ഇതിന്റെ അനുകൂല്യം ലഭിക്കും. പദ്ധതിക്ക്‌ ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റി അനുമതി നൽകിയതായി ഹൈബി ഈഡൻ എം.പി അറിയിച്ചു.

തുകയുടെ 40 ശതമാനം കേന്ദ്രസർക്കാരും 35 ശതമാനം കേരള സർക്കാരും 15 ശതമാനം തദ്ദേശ സ്ഥാപനവും 10 ശതമാനം ഗുണഭോക്താവും നൽകണം.

മണ്ഡലത്തിൽ നേരത്തെ 25112 കുടിവെള്ള കണക്ഷനുകൾക്കായി 37.61 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിൽ 18120 കുടിവെള്ള കണക്ഷനുകൾ നൽകിയതായും ഹൈബി ഈഡൻ അറിയിച്ചു.

സ്ഥലം, തുക, കണക്ഷൻ എന്ന ക്രമത്തിൽ:

*വരാപ്പുഴ-5.94 കോടി, 2000 കണക്ഷനുകൾ.

*ഉദയംപേരൂർ-84.8 കോടി, 4860 കണക്ഷനുകൾ.

*ആലങ്ങാട്-17.7 കോടി, 4000 കണക്ഷനുകൾ.

*കടുങ്ങല്ലൂർ-29.96 കോടി, 9200 കണക്ഷനുകൾ.

*എളങ്കുന്നപ്പുഴ-1 കോടി, 400 കണക്ഷനുകൾ.