പള്ളുരുത്തി : പെരുമ്പടപ്പ് 17-ാം ഡിവിഷനിൽ കോവിഡ് ബാധിതരായവർക്ക് ഹെൽപ്പ് സെന്റർ വഴി പാൽ ഉൾപ്പെടെ പോഷകാഹാരങ്ങൾ വിതരണം ചെയ്തു. ഇടക്കൊച്ചി ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വിതരണം. ക്ഷീര സംഘം പ്രസിഡന്റ് വി.ടി. മധുസൂദനൻ, കൗൺസിലർ സി.എൻ. രഞ്ജിത്‌ മാസ്റ്റർക്ക് പാലും മുട്ടകളും കൈമാറി. എ.എം. ഷെരീഫ്, കെ.പി. മണിലാൽ, എ.എ. സിയാദ്, അനിൽ ആനന്ദൻ, വി.വി. വിനു തുടങ്ങിയവർ പങ്കെടുത്തു.