കൊച്ചി : കുടുംബശ്രീ കരാർ ജീവനക്കാരുടെ കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ഓൺലൈൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കരാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കാനും ജോലിസ്ഥിരത ഉറപ്പു വരുത്താനുമുള്ള പ്രമേയം സമ്മേളനത്തിൽ പാസാക്കി.

ഭാരവാഹികൾ: പി.ആർ. അരുൺ (ജില്ലാ സെക്ര.), ജോർജ് ചെറിയാൻ (പ്രസി.), സുചിത്ര കിരൺ (ജോ. സെക്ര.), പ്രസിന്ത് (വൈസ് പ്രസി.), പി.വി. അനൂപ് (ട്രഷ.).