പറവൂർ : ചേന്ദമംഗലം, പുത്തൻവേലിക്കര ഗ്രാമപ്പഞ്ചായത്തുകളിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു. ചേന്ദമംഗലം പഞ്ചായത്തിലെ നാല് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും ഭരണപക്ഷമായ എൽ.ഡി.എഫിന്റെ അംഗങ്ങളാണ്.
ധനകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വൈസ് പ്രസിഡന്റ് ബെന്നി ജോസഫിനെയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായി ഷൈബി തോമസിനെയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി കെ.ആർ. പ്രേംജിയെയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായി ഷിപ്പി സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു.
എൽ.ഡി.എഫ്. ഭരിക്കുന്ന പുത്തൻവേലിക്കരയിൽ നാല് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരിൽ മൂന്നെണ്ണം ഭരണപക്ഷമായ എൽ.ഡി.എഫിനും ഒരെണ്ണം പ്രതിപക്ഷമായ യു.ഡി.എഫിനും ലഭിച്ചു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വൈസ് പ്രസിഡന്റ് എം.പി. ജോസും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഡ്യൂയി പടമാടനും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായി സുമ സോമനും തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന്റെ ആനി തോമസാണ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ.