ചെറായി : സെന്റ് മേരീസ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് (വിത്തുകൾക്കുവേണ്ടി) വികാരി ഫാ. പ്രിൻസ് മാത്യു കൊടികയറ്റി. ദിവസവും രാവിലെ 7-ന് വിശുദ്ധ കുർബ്ബാന, വൈകീട്ട് 6-ന് സന്ധ്യാ നമസ്‌കാരം. 14-ന് സന്ധ്യയ്ക്ക് പ്രദക്ഷിണം, 15-ന് രാവിലെ 7-ന് വിശുദ്ധ കുർബ്ബാന, മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, നേർച്ച വിളമ്പ് എന്നിവയാണ് ചടങ്ങുകൾ.