പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ മുടിക്കൽ പെരിയാർപ്പുഴയിൽനിന്ന് പമ്പ് ചെയ്ത് ജലസേചനത്തിനായി വെള്ളം വിതരണം ചെയ്യുന്ന കനാലുകളിൽ അടിഞ്ഞുകൂടിയ മാലിന്യംനീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം.
ചെളി അടിഞ്ഞുകൂടിയതിനാൽ പമ്പിങ് സമയത്ത് കനാൽ പലയിടത്തും കവിഞ്ഞൊഴുകുകയാണ്. മാലിന്യം കനാലിൽ തള്ളുന്നത് തടയുന്നതിനായി ആവശ്യമായ ഭാഗങ്ങളിൽ ഇരുമ്പുവേലി സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.
മുടിക്കൽ സ്കൂൾ ജങ്‌ഷനിലെ കലുങ്കുകൾക്ക് സമീപമാണ് അത്യാവശ്യമായി സംരക്ഷണവേലികൾ സ്ഥാപിക്കേണ്ടത്. വാഹനങ്ങളിൽനിന്ന് മാലിന്യം കനാലിലേക്ക് വലിച്ചെറിയുന്നത് തടയാൻ ഇതുവഴി സാധിക്കും.
ഇതോടൊപ്പം താമരക്കുളം സംരക്ഷിക്കുകയും വേണമെന്ന് പൊതുപ്രവർത്തകനായ എം.എ. മുനീർ
വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.