കൊച്ചി : നാവിക സേന ദക്ഷിണ മേഖലാ മേധാവി വൈസ് അഡ്മിറൽ അനിൽകുമാർ ചാവ്‌ലയെ നേവൽ ബേസ് ആസ്ഥാനത്തെത്തി മേയർ എം. അനിൽകുമാർ സന്ദർശിച്ചു. ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കുറോളം നീണ്ടു.
കൊച്ചിയിലെ മാലിന്യ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. കൊച്ചി നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിൽ നേവിയുടെ പിന്തുണ മേയർ അഭ്യർഥിച്ചു. നേവിയുടെ സർവീസ് പേഴ്‌സണൽ, സിവിലിയൻ ജീവനക്കാർ എന്നിവരുടെ പൂർണ പിന്തുണ അനിൽകുമാർ ചാവ്‌ല വാഗ്ദാനം ചെയ്തു.
താൻതന്നെ പ്രവർത്തനങ്ങൾക്ക് നേരിട്ടിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഫോർട്ട്‌കൊച്ചി ബീച്ചിന്റെ ശുചീകരണം, നഗരസഭ ആവശ്യപ്പെടുന്ന തെരുവുകളുടെ പരിപാലനം എന്നീ പ്രവർത്തനങ്ങളിൽ നേവി മുൻകൈയെടുക്കുമെന്നും ചാവ്‌ല ഉറപ്പു നൽകി.