പറവൂർ : മധ്യകേരളത്തിലെ പ്രധാന ക്ഷേത്രമായ കൊടുങ്ങല്ലൂർ കുരുംബ ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം തുടങ്ങി. ബുധനാഴ്ച വൈകീട്ട് മകരസംക്രാന്തി ദിനത്തിൽ 1001 കതിന വെടികളോടെയായിരുന്നു തുടക്കം. കോവിഡ് നിബന്ധനകളുള്ളതിനാൽ 9 ആനകൾക്ക് പകരം മൂന്നാനകളുടെ എഴുന്നള്ളിപ്പാണ് നടക്കുക. ക്ഷേത്രവളപ്പിൽ ഭക്തർക്ക് നിബന്ധനയോടെയാണ് പ്രവേശനം.
14 മുതൽ 17 വരെ തീയതികളിൽ വൈകീട്ട് 3-ന് മൂന്നാനകളുടെ എഴുന്നള്ളിപ്പ് നടക്കും. പഞ്ചവാദ്യവും മേളവുമുണ്ടാകും. 16-ന് കുരുംബാമ്മയ്ക്ക് ഗുരുതി. 17-നാണ് സമാപനം.