ഏലൂർ : ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ.സി. ആശുപത്രി നഴ്സിങ് സൂപ്രണ്ട് ജലജകുമാരി, ആശുപത്രി സൂപ്രണ്ട് കെ.ഐ. പ്രേംലാൽ തുടങ്ങിയവരെ ബി.എം.എസ്. ജില്ലാ സെക്രട്ടറി സനീഷ് നീറിക്കോട് പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ സെക്രട്ടറി കെ.എസ്. ഷിബു, മുനിസിപ്പൽ പ്രസിഡൻറ് എ.ഡി. അനിൽകുമാർ എന്നിവർ സംസാരിച്ചു. എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നഴ്സുമാരെ ബി.എം.എസ്. ജില്ലാ ജോയിൻറ് സെക്രട്ടറി പി.വി. ശ്രീവിജി ആദരിച്ചു.

ജില്ലാ കമ്മിറ്റി അംഗം ആനി ജോയി, മുനിസിപ്പൽ സെക്രട്ടറി പി.കെ. സുദർശൻ എന്നിവർ സംസാരിച്ചു.