കോതമംഗലം : കോവിഡ് രോഗികൾക്കായി പത്ത് പഞ്ചായത്തുകളിലും ബ്ലോക്ക്് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 20 ഓക്സിജൻ ബെഡ്ഡുകൾ സജ്ജീകരിക്കുന്നു. പഞ്ചായത്തുകൾക്ക് കീഴിലുള്ള ഡി.സി.സി.കളിൽ രണ്ട് ഓക്സിജൻ ബെഡ് വീതമാണ് സജ്ജമാക്കുന്നത്. ഇതിന് ആവശ്യമായ ഓക്സിജൻ കോൺസൻട്രേറ്ററും രണ്ട് ഓക്സിജൻ സിലിൻഡറും പൾസ് ഓക്സിമീറ്ററും അനുബന്ധ ഉപകരണങ്ങളുമാണ് വിതരണം ചെയ്യുന്നതെന്ന് പ്രസിഡന്റ്്് പി.എ.എം. ബഷീർ അറിയിച്ചു. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. മറ്റ്് അംഗങ്ങളും പങ്കെടുത്തു.