തൃപ്പൂണിത്തുറ : ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെ നഴ്സുമാരെ ഫയർ ആൻഡ് റസ്ക്യൂ തൃപ്പൂണിത്തുറ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ ആദരിച്ചു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നഴ്സിങ് സൂപ്രണ്ട് മോളിക്കുട്ടിയെ പൊന്നാടയണിയിച്ചു. പോസ്റ്റ് വാർഡൻ സ്റ്റാർവിൻ എം. അഗസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ഫയർ സ്റ്റേഷൻ ജി.ആർ.എ. ജതിഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സൻജു മോഹനൻ, കെ.എൽ. വിനോദ് കുമാർ, സൂര്യ രാജേഷ്, ഷിഹാബ്, അർച്ചന തുടങ്ങിയവർ പങ്കെടുത്തു.

നിയമപാലകർ, ശുചീകരണത്തൊഴിലാളികൾ, സാധുജനങ്ങൾ എന്നിവർക്ക് ഭക്ഷണക്കിറ്റുകൾ സ്റ്റേഷൻ ഓഫിസർ കെ. ഷാജി വിതരണം ചെയ്തു. ഉദയംപേരുർ ഗ്രാമപ്പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പച്ചക്കറിയും നൽകി.