കൂത്താട്ടുകുളം : പാലക്കുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, വാക്സിൻ ചലഞ്ചിലേക്കായി മൂന്നുലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ്‌ ജോസ് കുര്യാക്കോസ്, ബാങ്ക് ഭരണസമിതി അംഗവും എം.പി.ഐ. ഡയറക്ടറുമായ ഷാജു ജേക്കബ്, സെക്രട്ടറി ബാബു ജോൺ എന്നിവർ തുക കൈമാറി. സഹകരണ സംഘം യുണിറ്റ് ഇൻസ്പെക്ടർ ബിജു പി.എൻ. ഏറ്റുവാങ്ങി.