പറവൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ പൊതുജനങ്ങളിൽനിന്ന്‌ സഹായങ്ങൾ സ്വീകരിച്ചുതുടങ്ങി.

ഇതിനായി സെക്രട്ടറിയുടെ പേരിൽ യൂണിയൻ ബാങ്ക് പറവൂർ ശാഖയിൽ അക്കൗണ്ടും തുടങ്ങി. ഹാർട്ട്ഫുൾ നെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പറവൂർ ചാപ്റ്റർ അക്കൗണ്ടിലേക്ക് ആദ്യസംഭാവനയായി 10,000 രൂപ നൽകി. തുകയ്ക്കുള്ള ചെക്ക് വൈസ് ചെയർമാൻ എം.ജെ. രാജുവിന് ചാപ്റ്റർ ഭാരവാഹിയായ ജോഷി തറയിൽ കൈമാറി.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് സംബന്ധിച്ചു.

പൊതുജനങ്ങൾക്കോ സംഘടനകൾക്കോ അക്കൗണ്ടിലേക്ക് സംഭാവന നൽകാം. അക്കൗണ്ട് നമ്പർ: 337802010031768. IFSC Ubin0533785. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പറവൂർ ബ്രാഞ്ച്.