കൊച്ചി : വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ അനീമിയ ബോധവത്‌കരണ പരിപാടി നടത്തി. കൊച്ചി അർബൻ 2 ഐ.സി.ഡി.എസ്. പ്രോജക്ടും തേവര സേക്രഡ് ഹാർട്ട് കോളേജ് എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് നടത്തിയ പരിപാടി പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ ഉദ്ഘാടനം ചെയ്തു.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അർബൻ കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ ഡോ. മനു പ്രദീപ് ക്ലാസ് നയിച്ചു.ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട്‌ ഓഫീസർ വി.എസ്. ഇന്ദു , എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജോസഫ് വർഗീസ് എന്നിവർ സംസാരിച്ചു.