ചെല്ലാനം : ചെല്ലാനത്തെ 21-ാം വാർഡിൽ കടൽക്ഷോഭ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അബാദ് ഫിഷറീസിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

വാർഡംഗം പയസ്, മത്സ്യ വിപണന ഏജന്റ് റെജു, അബാദ് ഫുഡ്‌സ് പ്രതിനിധികളായ ജോസ് കുരിശിങ്കൽ, റാഫേൽ സേവ്യർ, പ്രബിൻ തുടങ്ങിയവർ നേതൃത്വം നൽകി.