കോതമംഗലം : കോഴിപ്പിള്ളിയിൽ വീടിന്റെ അടുക്കളയിൽ കയറിയ അഞ്ചര അടി നീളമുള്ള കാട്ടുപാമ്പിനെ വനപാലകരുടെ നേതൃത്വത്തിൽ പിടികൂടി. കോഴിപ്പിള്ളി കാവുംപടി ഭാഗത്തുള്ള ഒറവലക്കുടി ബിനുവിന്റെ അടുക്കള സ്ലാബിനടിയിലെ പാത്രങ്ങൾക്ക്്് ഇടയിലിരുന്ന കാട്ടുപാമ്പ് ഇനത്തിൽപ്പെട്ട ട്രിങ്കെറ്റിനെയാണ് പാമ്പുപിടിത്തക്കാരനായ സി.കെ. വർഗീസ് പിടികൂടിയത്. തടിക്കുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകൻ നൂറുൾ ഹസനൊപ്പം എത്തിയാണ് വർഗീസ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു.