കൂത്താട്ടുകുളം : പാലക്കുഴ പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ട്. ഇവരിൽ രണ്ടുപേരുടെ സ്രവ പരിശോധനഫലം നെഗറ്റീവായി. പാലക്കുഴ പഞ്ചായത്തിൽ നേരത്തെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ എല്ലാവരുടെയും ഫലവും നെഗറ്റീവായി.