കൊച്ചി : വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 'വിഷുവിന് ഒരു മുറം പച്ചക്കറി' ചന്ത ആരംഭിച്ചു. പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.എൻ. സന്തോഷ് നിർവഹിച്ചു. ഭരണ സമിതിയംഗങ്ങളായ എസ്. മോഹൻദാസ്, കെ.ജി. സുരേന്ദ്രൻ, എം.എൻ. ലാജി, ടി.സി. മായ, വി.ആർ. സത്യൻ എന്നിവർ സംസാരിച്ചു.