കോതമംഗലം : തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിൽ 14-ന് വലിയ തീയാട്ട്്് നടക്കും. കലാനിലയം സന്തോഷ്് ഭദ്രകാളി വേഷപ്പകർച്ചയിൽ നൃത്തമാടും. രാത്രി 7-ന് ക്ഷേത്രാങ്കണത്തിൽ മേൽശാന്തി തോട്ടുവ മരങ്ങാട്ട്് ഇല്ലം കൃഷ്ണൻ നമ്പൂതിരി ദീപം തെളിക്കും.

ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ പി.സി. ജയകൃഷ്ണൻ തീയാട്ട് ആചാര്യൻ സുബ്രഹ്മണ്യ ശർമയ്ക്ക്്്് ദീപം കൈമാറും.

തുടർന്ന്്് ദീപഘോഷയാത്ര ഇടനാട്്് പനച്ചിമംഗലം ഭദ്രകാളിക്ഷേത്രത്തിലേക്ക്്് നടക്കും.