തുറവൂർ : പട്ടണക്കാട് ബ്ലോക്ക് പരിധിയിൽ അഞ്ച് വാർഡുകൾ കൂടി കൺടെയ്ൻമെൻറ്‌ സോണുകളായി പ്രഖ്യാപിച്ചു.

അരൂർ ഗ്രാമപ്പഞ്ചായത്ത് 14, 16 വാർഡുകളും കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ നാല്‌, ഒൻപത്‌, 10 വാർഡുകളുമാണ് തിങ്കളാഴ്ച കൺടെയ്ൻമെൻറ്‌ സോണുകളായി പ്രഖ്യാപിച്ചത്.

കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്‌, ആറ്‌, ഏഴ്‌, 11 വാർഡുകളും എഴുപുന്ന, പട്ടണക്കാട് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും നേരത്തെ കൺടെയ്ൻമെൻറ്‌ സോണുകളായി പ്രഖ്യാപിച്ചിരുന്നു.