കൊച്ചി: ജനജീവിതം ദുരിതപൂർണമാക്കുന്ന തുടർച്ചയായ ഇന്ധന വിലവർധനയിൽ അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രണ്ടു ദിവസങ്ങളിലായി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു മുന്നിലും മറ്റു പൊതു ഇടങ്ങളിലുമായി 255 കേന്ദ്രങ്ങളിലാണ്‌ പരിപാടികൾ സംഘടിപ്പിച്ചത്.

എഫ്.എസ്.ഇ.ടി.ഒ. നേതാക്കളായ കെ.വി. ബെന്നി, എൽ. മാഗി, കെ.എ. അൻവർ, കെ.കെ. സുനിൽ കുമാർ, ഡയന്യൂസ് തോമസ്, പി.ബി. ജഗദീഷ്, പി.എ. ശിവദാസൻ, പി.ഡി. സാജൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.