കൊച്ചി: പാലാരിവട്ടം പള്ളിനട സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്റെ സുരക്ഷിത വീട് പദ്ധതിയുടെ ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എ. നിർവഹിച്ചു. കൗൺസിലർമാരായ ജോജി കുരീക്കോട്, ജോർജ് നാനാട്ട്, സക്കീർ തമ്മനം, വി.കെ. മിനിമോൾ, പാലാരിവട്ടം എസ്.ഐ. എസ്. പ്രദീപ്, അസോസിയേഷൻ പ്രസിഡന്റ് പി.വി. ജെറോമി തുടങ്ങിയവർ സംസാരിച്ചു.

കൽവെർട്ടുകൾ വൃത്തിയാക്കി

കൊച്ചി: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി എം.ജി റോഡിലെ കൽവെർട്ടുകളിൽനിന്ന് ചെളി കോരി. എം.ജി. റോഡിലെ ദീപ തീയേറ്ററിനു സമീപമുള്ള കൽവെൽട്ടാണ് കൗൺസിലർ എസ്. ശശികലയുടെ നിർദേശാനുസരണം ചെളി കോരി വൃത്തിയാക്കിയത്.

ബിരുദദാന ചടങ്ങ്

കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠത്തിന്റെ ആദ്യ ബിരുദദാന ചടങ്ങ് നടത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചാൻസലർ പ്രൊഫ. നാഗരാജ് നീർചാൽ സംസാരിച്ചു. 2020-2021 വർഷങ്ങളിലെ ബിരുദ ബാച്ചുകളിൽ സ്വർണ മെഡൽ നേടിയവരുടെ പേരുകൾ ഡീൻ പ്രഖ്യാപിച്ചു.