കുമ്പളം : കെയർ ആൻഡ്‌ സർവീസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നോർത്ത് ദേശീയ വായനശാലയിൽ കോവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾക്കുള്ള നോട്ട്ബുക്ക് വിതരണം ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. ഫൈസൽ നിർവഹിച്ചു.

പഞ്ചായത്തംഗങ്ങളായ സീത ചക്രപാണി, മിനി ഹെൻട്രി, കെയർ ആൻഡ്‌ സർവീസ് ജനറൽ കൺവീനർ എസ്.ഐ. ഷാജി, ഹെൽപ്പ് സെന്റർ കോ-ഓർഡിനേറ്റർ ചിറക്കത്തറ ഷംസുദ്ദീൻ, പ്രസന്നൻ കോവിൽ എന്നിവർ സംസാരിച്ചു. 12 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം.

കോവിഡ് വാക്സിൻ രജിസ്ട്രേഷന് പ്രദേശവാസികളെ സഹായിക്കുന്നതോടൊപ്പം ആവശ്യക്കാർക്ക് പി.പി.ഇ. കിറ്റ്, സാനിറ്റൈസർ, മാസ്ക് എന്നിവ ഇവിടെ നിന്ന് സൗജന്യമായി നൽകുമെന്ന് സെന്റർ കോ-ഓർഡിനേറ്റർ ഷംസുദ്ദീൻ പറഞ്ഞു.