കൊച്ചി : ജില്ലയിൽ 1596 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2043 പേർ രോഗമുക്തരായി. ടി.പി.ആർ. 13 ശതമാനമായി കുറഞ്ഞു. രോഗബാധിതരിൽ 11 ആരോഗ്യ പ്രവർത്തകരും 10 അതിഥി തൊഴിലാളികളും ഒരു ഐ.എൻ.എച്ച്.എസ്. ജീവനക്കാരനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 23 പേർക്കു രോഗം സ്ഥിരീകരിച്ചു. 1525 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,297 ആണ്.

കൂടുതൽ രോഗബാധിതർ

തൃക്കാക്കര (72), കുട്ടമ്പുഴ (63), തൃപ്പൂണിത്തുറ (60), കുമ്പളങ്ങി (49), ഫോർട്ട്‌കൊച്ചി, മുളവുകാട് (38), എളങ്കുന്നപ്പുഴ, കളമശ്ശേരി (37 വീതം), പള്ളുരുത്തി (32), അശമന്നൂർ, ആമ്പല്ലൂർ, ചൂർണിക്കര (31 വീതം), മട്ടാഞ്ചേരി, വെങ്ങോല (30 വീതം), ആലങ്ങാട് (29), പള്ളിപ്പുറം (27), കടമക്കുടി, ചേരാനല്ലൂർ (23 വീതം), എടവനക്കാട്, കുന്നത്തുനാട്, നായരമ്പലം (22 വീതം), കരുമാലൂർ, കാലടി, ഞാറയ്ക്കൽ, വടക്കൻ പറവൂർ (21 വീതം), എടത്തല, മരട്, മുണ്ടംവേലി (20 വീതം), ഐക്കരനാട്, കടുങ്ങല്ലൂർ, വേങ്ങൂർ, (19 വീതം), കീഴ്മാട്, മലയാറ്റൂർ നീലീശ്വരം (18 വീതം), ആലുവ, ഒക്കൽ, കോതമംഗലം, രായമംഗലം (17 വീതം).