കുമ്പളങ്ങി : കുമ്പളങ്ങി ആശുപത്രിയിൽ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, ആന്റണി പെരുമ്പള്ളി, എം.പി. രത്തൻ, ഷൈൻ രാജ്, ജിഫിൻ പള്ളത്ത്, ജോൺ മാർട്ടിൻ, സ്റ്റീഫൻ, ജസ്റ്റിൻ, ജോസ് മോൻ തുടങ്ങിയവർ സംസാരിച്ചു.