പറവൂർ : ഏഴിക്കര ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മൂന്നു പാടശേഖരങ്ങളിലെ കർഷകർക്ക് കൃഷി ചെയ്യുന്നതിനാവശ്യമായ നെൽവിത്ത് വിതരണം ചെയ്തു.

പ്രസിഡന്റ് കെ.ഡി. വിൻസെന്റ് വിതരണോദ്ഘാടനം നിർവഹിച്ചു. പരമാവധി സ്ഥലങ്ങളിൽ കൃഷിചെയ്യുന്നതിന് പൊക്കാളിയും അതോടൊപ്പം വൈറ്റില ആൻഡ് വൈറ്റില 10, ചെട്ടി വിരുപ്പൂ എന്നീ ഇനത്തിൽപ്പെട്ട 4500 കിലോഗ്രാം വിത്തുകളുമാണ് ജനകീയാസൂത്രണ പദ്ധതി മുഖേന സൗജന്യമായി വിതരണം ചെയ്യുന്നത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.കെ. മുരളീധരൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.കെ. ശിവാനന്ദൻ, കെ.എൻ. വിനോദ്, കൃഷി ഓഫീസർ സരിത മോഹൻ, കൃഷി അസിസ്റ്റന്റ് അനീഷ് എന്നിവർ സംബന്ധിച്ചു.