ആലുവ : ആലുവ ജനറൽ മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് ദി ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ. മാനദണ്ഡങ്ങൾ പാലിച്ച് മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിന് രൂപവത്‌കരിക്കുന്ന മാർക്കറ്റ് ജാഗ്രതാ സമിതിയിലെ വ്യാപാരി പ്രതിനിധികളെ ആലുവ വ്യാപാര ഭവനിൽ കൂടിയ മാർക്കറ്റിലെ വ്യാപാരികളുടെ യോഗത്തിൽ തീരുമാനിച്ചു.
വ്യാപാരികളും ജീവനക്കാരും ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാനത്തെ മറ്റ് മാർക്കറ്റുകളെപ്പോലെ ആലുവ ജനറൽ മാർക്കറ്റിനും പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകുന്നതിനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഇ.എം. നസീർ ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.