ആലപ്പുഴ : നീണ്ട ഇടവേളയ്ക്കുശേഷം ജില്ലയ്ക്ക് ആശ്വാസദിനം. കോവിഡ്- 19 രോഗികളുടെ എണ്ണത്തിൽ തിങ്കളാഴ്ച വൻകുറവുണ്ടായി. 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഏഴുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. കഴിഞ്ഞ കുറേദിവസങ്ങളായി ശരാശരി 100-ൽ അധികംപേർക്ക് രോഗബാധയുണ്ടായിരുന്നു.
നിലവിൽ 1,098 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കോവിഡ് ബാധിതരുടെ ആകെയെണ്ണം 2,626 ആയി. 7,190 പേർ ക്വാറന്റീനിലുണ്ട്.
രോഗംസ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ 2,034 ആയി ഉയർന്നിട്ടുണ്ട്.
ഇതുവരെ 1,522 പേർ രോഗമുക്തരായി. തിങ്കളാഴ്ച 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗമുക്തരായവരിൽ 15 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. നാലുപേർ വിദേശത്തുനിന്നും നാലുപേർ മറ്റുസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗംഭേദമായി.