കൊച്ചി: കൊച്ചിയിൽ ഹെലികോപ്റ്റർ വീഴുന്നതും ഇടിച്ചിറക്കുന്നതും ഇതാദ്യമല്ല. അടുത്തിടെയുണ്ടായ അത്തരം ചില സംഭവങ്ങൾ:

2010 മേയ് 6

നാവിക സേനയുടെ ആളില്ലാ നിരീക്ഷണ വിമാനം നേവൽ ബേസിന്‌ സമീപം വാത്തുരുത്തിയിൽ റോഡിൽനിന്ന്‌ മൂന്നു മീറ്ററകലെ തകർന്നുവീണു.

2017 നവംബർ 21

കൊച്ചി തുറമുഖത്ത്‌ നാവിക സേനയുടെ പൈലറ്റില്ലാ വിമാനം വില്ലിങ്ടൺ ഐലൻഡിലെ ഇന്ധന സംഭരണിക്കു സമീപം തകർന്നുവീണു.

2018 ഡിസംബർ 27

കൊച്ചി നാവികസേനാ ആസ്ഥാനത്ത്‌ ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിലുകൾ തകർന്നുവീണ്‌ രണ്ട്‌ നാവികർ മരിച്ചു. ഹെലികോപ്റ്റർ അറ്റകുറ്റപ്പണി നടക്കുന്ന കേന്ദ്രത്തിലാണ് അപകടം.

2020 ജൂൺ 16

നിരീക്ഷണ പറക്കലിനിടെ നാവിക സേനയുടെ ‘ചേതക്’ ഹെലികോപ്റ്റർ യന്ത്രത്തകരാർ സംശയിച്ച്‌ ചെല്ലാനത്തെ സെയ്ന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലിറക്കി.

2020 ഒക്ടോബർ 4

നാവിക സേനയുടെ ഗ്ലൈഡർ പരിശീലനപ്പറക്കലിനിടെ തകർന്നുവീണ്‌ രണ്ട്‌ നാവികസേനാ ഉദ്യോഗസ്ഥർക്ക്‌ ഗുരുതരമായി പരിക്കേറ്റു. തോപ്പുംപടി ബി.ഒ.ടി. പാലത്തിന് സമീപം നടപ്പാതയിലാണ് വിമാനം തകർന്നുവീണത്.