ഓടയ്ക്കാലി : കോവിഡ് ബാധിച്ച് മരിച്ച മേതല വണ്ടമറ്റം സ്വദേശിനിയുടെ ശവസംസ്കാരം ഡി.വൈ.എഫ്.ഐ. അശമന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് ഇവർ മരിച്ചത്. സംസ്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് അജീഷ് എം.ആർ., ശ്രീജിത്ത് കെ., അഭിജിത് അനിൽ, സജീഷ് ഇ.എൻ., വിവേക് എസ്. കുമാർ, രിതിൻ ആർ., അനൂപ് കെ.കെ., സുജു ജോണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്, കെ.കെ. മോഹനൻ, കെ. കെ. അനിൽ എന്നിവർ നേതൃത്വം നൽകി.